
വാഷിംഗ്ടണ്‍ : യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററിലും ഫൈറ്റര്‍ ജെറ്റിലുമുണ്ടായിരുന്ന 5 ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പസഫിക് ഫ്‌ലീറ്റ് ഇതു സംബന്ധിച്ച പ്രസ്താവനയില്‍ അറിയിച്ചു.
ഞായറാഴ്ച (ഒക്ടോബര്‍ 26) ഉച്ചകഴിഞ്ഞാണ് ദുരൂഹമാണ് സംഭവമുണ്ടായത്. 30 മിനിറ്റിനുള്ളില്‍ വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് അപകടങ്ങളുണ്ടായത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് പറന്ന എഫ്/എ-18 യുദ്ധവിമാനവും സീ ഹോക്ക് ഹെലികോപ്റ്ററുമാണ് യുഎസ് നേവിക്കു നഷ്ടപ്പെട്ടമായിരിക്കുന്നത്. വ്യത്യസ്തമായ പതിവ് ഓപ്പറേഷനുകൾക്കിടെയാണ് സംഭവം. രണ്ട് സംഭവങ്ങളുടെയും കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പസഫിക് ഫ്‌ലീറ്റ് വ്യക്തമാക്കി.
യുഎസ് നേവിയുടെ മാരിടൈം സ്‌ട്രൈക്ക് സ്‌ക്വാഡ്രണ്‍ (HSM) 73ന്റെ ‘ബാറ്റില്‍ ക്യാറ്റ്‌സ്’ വിഭാഗത്തില്‍ നിയോഗിക്കപ്പെട്ടതായിരുന്നു എംഎച്ച്-60ആര്‍ സീ ഹോക്ക് ഹെലികോപ്റ്റര്‍. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:45 നാണ് സീ ഹോക്ക് ഹെലികോപ്റ്റര്‍ കടലില്‍ പതിക്കുന്നത്. ഇതിലുണ്ടായിരുന്നത് മൂന്ന് ക്രൂ അംഗങ്ങളായിരുന്നു. ഇതിന് പിന്നാലെ ഉച്ചകഴിഞ്ഞ് 3:15 ന്, നിമിറ്റ്‌സില്‍ നിന്ന് പതിവ് ഓപ്പറേഷന്‍ നടത്തുന്നതിനിടെ, സ്‌ട്രൈക്ക് ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ (VFA) 22 ന്റെ ‘ഫൈറ്റിംഗ് റെഡ്‌കോക്കുകള്‍ക്കായി’ നിയോഗിക്കപ്പെട്ട എഫ്/എ-18എഫ് സൂപ്പര്‍ ഹോര്‍നെറ്റ് ഫൈറ്റര്‍ ജെറ്റും തകര്‍ന്നുവീഴുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വലിയ തര്‍ക്കം നടക്കുന്ന പ്രദേശത്താണ് യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകര്‍ന്നുവീണിരിക്കുന്നത്. ദക്ഷിണ ചൈനാ കടലിന്റെ ചില ഭാഗങ്ങളില്‍ ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണൈ, തായ്വാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.
A US Navy helicopter and fighter jet crashed in the South China Sea.














