
ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി തൻ്റെ ഫിറ്റ്നസ് നിലനിർത്തുന്ന വീഡിയോ വൈറലാകുന്നു. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും അതിനിടയിലെ ഫിറ്റ്നസ് പരിശീലനമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ മുഹമ്മദ് ഷമി തന്നെയാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിൻ്റെ വീഡിയോ പങ്കിട്ടത്. ഇതിനോടകം തന്നെപതിനായിക്കണക്കിന് പേർ ഈ വീഡിയോ വീഡിയോ കണ്ടുകഴിഞ്ഞു. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടാതെ പോയെങ്കിലും താരം അതിനെ പോസിറ്റീവായി തന്നെയാണ് ഉൾക്കൊണ്ടിരിക്കുന്നത് എന്നാണ് ചില ആരാധകർ കുറിക്കുന്നത്. കണങ്കാലിനേറ്റ പരിക്കിൽ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും അടുത്തിടെ സ്‌കാനിംഗിന് വിധേയനായെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.