
9 മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്നലെ തിരിച്ച യാത്ര ഇന്ന് പുലർച്ചെ ഫ്ലോറിഡ തീരത്ത് ഇറങ്ങും വരെ അവർ സുരക്ഷിതരായിരിക്കാൻ ഇന്ത്യയിലും പ്രാർഥന. സുനിത വില്യംസിൻ്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. സുനിത ജനിച്ചത് യുഎസിലെ ഒഹായോയിലാണ്.
സുനിതയുടെ കുടുംബത്തിന്റെയും പൂർവികരുടേയും ഗ്രാമമായ ജുലാസനിലെ ഒരു ക്ഷേത്രത്തിൽ ഇന്നലെ പ്രത്യേക പ്രാർഥനകളും പൂജകളുംനടന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ജുലാസനിലെ ഈ ക്ഷേത്രം. മടങ്ങിയെത്തുന്ന രണ്ട് ബഹിരാകാശയാത്രികരുടെയും ഫോട്ടോകൾ വച്ച് ധൂപം സമർപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഗ്രാമവാസികളുടെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ഇടം നേടിയിട്ടുണ്ട്.
A village in India prayed for Sunita’s auspicious journey














