സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് റണ്‍വേയില്‍ കയറി; പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു

മിലാന്‍ : വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. രാവിലെ 10.30 ഓടെ സ്പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാന്‍ വിമാനം തയാറായി നില്‍ക്കവെ യുവാവ് റണ്‍വേയിലേക്ക് അപ്രതീക്ഷിതമായി എത്തുകയായിരുന്നു.

35 വയസ്സുകാരനാണ് മരണപ്പെട്ടതെന്നാണ് വിവരം. ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് യുവാവ് റണ്‍വേയില്‍ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് റണ്‍വേയില്‍ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൊളോത്തിയ കമ്പനിയുടെ എ319ന്റെ എന്‍ജിനില്‍ കുടുങ്ങിയ യുവാവ് തല്‍ക്ഷണം മരിച്ചു. ഇയാള്‍ വിമാനയാത്രികനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ ആയിരുന്നില്ല

അതേസമയം, അപകടത്തെത്തുടര്‍ന്ന് പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. 2 മണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി ബെര്‍ഗാമോ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

More Stories from this section

family-dental
witywide