
വെര്‍ജീനിയ : യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനം തട്ടി യുവാവ് മരിച്ചു. രിച്ചത് ജോസ് കാസ്‌ട്രോ-റിവേര എന്ന് യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെര്‍ജീനിയയിലെ ഐ-264 ഹൈവേയിലാണ് സംഭവം.
ഇമിഗ്രേഷന്‍ നിയമനടപടികളുടെ ഭാഗമായി ഐസിഇ ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനക്കിടെ കാസ്‌ട്രോ-റിവേര വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തിരക്കേറിയ ഹൈവേ മുറിച്ച് കടക്കുന്നതിനിടെ ഒരു പിക്കപ്പ് ട്രക്ക് ഇദ്ദേഹത്തെ ഇടിക്കുകയുമായിരുന്നു.
ഈ സംഭവം ഹാമ്പ്ടണ്‍ റോഡ്സ് പ്രദേശത്തെ കുടിയേറ്റ സമൂഹത്തില്‍ വലിയ ഭീതിക്ക് ഇടയാക്കിയിട്ടുണ്ട്. പല കുടിയേറ്റക്കാരും, പ്രത്യേകിച്ച് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവര്‍ പോലും, ഭയത്തിലാണ് ജീവിക്കുന്നതെന്ന് പ്രാദേശിക ഇമിഗ്രേഷന്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.
A young man was hit and killed by a vehicle while trying to escape from ICE officers in the US











