
കോഴിക്കോട്: കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം 20 വർഷത്തെ ജയിൽ ശിക്ഷയിൽ 19 വർഷം പൂർത്തിയാക്കിയ സാഹചര്യവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദ് ഗവർണർക്കാണ് ദയാ ഹർജി സമർപ്പിക്കുക.
കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീൽ നൽകിയാൽ കേസിന്റെ ദൈർഘ്യം കൂടുകയും ജയിൽ മോചനം നീളാനും സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് ദയാ ഹർജി നൽകുന്നത്. ആവശ്യമായ തുടർ നീക്കങ്ങൾ വേഗം നടത്തുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. മെയ് 26നായിരുന്നു റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.