നൂറോളം കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണു; കേരള തീരത്ത് അതീവ ജാഗ്രത, എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം

കൊച്ചി: കടലില്‍ അപകടത്തില്‍പ്പെട്ട് മുങ്ങിയ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3ല്‍ നിന്നും നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ ഏകദേശം മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗത്തില്‍ ആണ് ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനമായ എണ്ണ ചോര്‍ന്നിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതല യോഗത്തില്‍ വിലയിരുത്തല്‍. കപ്പല്‍ മുങ്ങിയ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണ പാടയ്ക്ക് മേല്‍ തളിക്കുന്നുണ്ട്. എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാല്‍ കേരള തീരത്ത് പൂര്‍ണമായും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide