അധികാര ദുർവിനിയോഗം; ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന്റെ ഭാര്യ കിം കിയോൺ-ഹീ ജയിലിലേക്ക്

സോൾ: മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഭാര്യ കിം കിയോൺ-ഹീയെ (52) അറസ്റ്റ് ചെയ്യാൻ സോൾ ഉത്തരവിട്ട് ജില്ലാ കോടതി. മോട്ടോഴ്‌സ് ഓഹരികളിൽ കൃത്രിമം കാണിച്ചതിനും നിയമവിരുദ്ധ രാഷ്ട്രീയ സഹായം നൽകിയതിനും 43,000 ഡോളർ (37.68 ലക്ഷം രൂപ) വിലവരുന്ന പെൻഡന്റ് പോലുള്ള ആഡംബര സമ്മാനങ്ങൾ സ്വീകരിച്ചതിനുമാണ് ഭാര്യ കിം കിയോൺ-ഹീയെ അറസ്റ്റ് ചെയ്തത്. അതേസമയം, മുൻ പ്രസിഡന്റിനെയും ഭാര്യയെയും ഒരേസമയം ജയിലിലടച്ചത് ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണ്.

കിം കിയോൺ-ഹീ പ്രഥമ വനിത എന്ന അധികാരം ഉപയോഗിച്ച് വലിയ കച്ചവട സ്ഥാപനങ്ങൾക്ക് രാഷ്ട്രീയ സഹായം ചെയ്‌തുവെന്നും ഇതിന് പ്രതിഫലമായി വജ്രാഭരണങ്ങൾ അടക്കമുള്ള സമ്മാനങ്ങൾ കൈപറ്റിയതായും പ്രത്യേക അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. 2022 ൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ സമ്മാനമായി കൈപ്പറ്റിയ 37 ലക്ഷം വില വരുന്ന വജ്രത്തിൻ്റെ പെൻ്റൻ്റ് കിം ധരിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉറപ്പാക്കാൻ ഒരു ഒരു നിർമ്മാണ കമ്പനിയാണ് ഇത് കിമ്മിന് നൽകിയത്.

കോപ്പിയടി ആരോപണത്തെ തുടർന്ന് കിമ്മിന്റെ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും റദ്ദാക്കി. ദക്ഷിണ കൊറിയയിൽ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റ് യൂൻ സുക്-യോൾ പുറത്തായത് . കഴിഞ്ഞ വർഷം ഡിസംബറിൽ പട്ടാള നിയമം ഏർപ്പെടുത്താനുള്ള ശ്രമം കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും അതിന് പിന്നാലെ കലാപശ്രമം, അധികാര ദുർവിനിയോഗം, അഴിമതി തുടങ്ങി ഒട്ടേറെ ആരോപണങ്ങളും മുൻ പ്രസിഡൻ്റ് നേരിട്ടിരുന്നു.

More Stories from this section

family-dental
witywide