മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം വ്യാഴാഴ്ചയോ, വെള്ളിയാഴ്ചയോ നാട്ടില്‍ എത്തിക്കും. മൃതദേഹം ശ്രീരാഗിന്റേതാണെന്നു സ്ഥിരീകരിച്ച ശേഷമാണ് സ്‌കോര്‍പിയോ മറൈന്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. സ്‌കോര്‍പിയോ മറൈന്‍ കമ്പനിയുടെ ഇലക്ട്രോടെക്‌നിക്കല്‍ ഓഫീസറാണ് ശ്രീരാഗ്.
മൃതദേഹം വിട്ട് കിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വീട്ടുകാരെ അറിയിച്ചു. ഈ മാസം 16ന് പുലര്‍ച്ചെയായിരുന്നു ബെയ്‌റ തുറമുഖത്തിനു സമീപം ബോട്ടപകടം നടന്നത്. എണ്ണ ടാങ്കറായ സീക്വസ്റ്റ് കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തിൽ പെട്ടത്.
Accident at Beira port in Mozambique; Body of Sreerag Radhakrishnan, who died, will be brought home soon











