ഹൂസ്റ്റണിൽ അച്ചാമ്മ ജോൺ നിര്യാതയായി; പൊതുദർശനം വെള്ളിയാഴ്ച, സംസ്‍കാരം ശനിയാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി.പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്.

പൊതുദർശനം : ഡിസംബർ 12 ന് (വെള്ളി) വൈകുന്നേരം 5 മുതൽ 8 വരെ
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048). ഡിസംബർ 13 ന് (ശനി) രാവിലെ 9:30 മുതൽ 10:30 വരെ സംസ്കാര ശുശ്രൂഷകൾ 10:30 മുതൽ 11 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

മക്കൾ: ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ് ) (എല്ലാവരും ഹൂസ്റ്റൺ), മരുമക്കൾ :ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: എവ കുര്യൻ, കെസിയ കുര്യൻ, ജസ്റ്റിൻ- ഹഡാസ വർക്കി, ഷോൺ വർക്കി, നീന വർക്കി. കൊച്ചുകൊച്ചു മകൾ – ഫ്രാൻസീസ് വർക്കി

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

http://www.youtube.com/marthomahouston/live

കൂടുതൽ വിവരങ്ങൾക്ക്

രാജൻ ഗീവർഗീസ് -713 569 9668
ടോമി കുര്യൻ – 832 860 2590
സ്റ്റാൻലി ജോൺ (ഷിനോയ് ) – 713 703 8367

Achamma John passed away in Houston; public viewing on Friday, funeral on Saturday

More Stories from this section

family-dental
witywide