പിസി ജോർജിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ് മകൻ, കുടുംബ സ്വത്ത് കൊണ്ടാണോ ചെയ്തതെന്ന ചോദ്യവുമായി വിനായകൻ

കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ മകന്‍ ഷോണ്‍ ജോര്‍ജിനെ പരിഹസിച്ച് നടന്‍ വിനായകന്‍. ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും നടപ്പാക്കിയ വികസനങ്ങളുടെ അവകാശം ഏറ്റെടുക്കാന്‍ പി സി ജോര്‍ജിന് എന്താണ് അവകാശം എന്ന നിലയിലാണ് വിനാകന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിനായകന്‍ ഇത്തരം ഒരു ചോദ്യം ഉയര്‍ത്തുന്നത്.

ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജ് നടപ്പാക്കി എന്ന് പറയുന്ന വികസനം പൊതുജനങ്ങളുടെ നികുതിപണം കൊണ്ടാണെന്നാണ് വിനായകന്റെ പോസ്റ്റിലെ ഉള്ളടക്കം. ഇതില്‍ അവകാശം വാദം ഉന്നയിക്കാന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് പി സി ജോര്‍ജിന്റെ സ്വകാര്യ സ്വത്തില്‍ നിന്ന് ഉപയോഗിച്ചതല്ലെന്നും വിനായകന്‍ പറയുന്നു. നികുതി പണം എന്നതില്‍ മുസ്ലീം വിശ്വാസികളുടെ പങ്കും ഉള്‍പ്പെടുന്നുണ്ടെന്നും വിനായകന്‍ പറയുന്നു.

ഈരാറ്റുപേട്ടയിലെ സിഐ ഓഫീസ് പി സി ജോര്‍ജ് ഉണ്ടാക്കിയതാണ്. പി സി ജോര്‍ജിന് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി സി ജോര്‍ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി സി ജോര്‍ജ് ഉണ്ടാക്കിയതാണ്. പി സി ജോര്‍ജ് യു ഡി എഫില്‍ ഉള്ള സമയത്ത് ലീഗിന്റെ എതിര്‍പ്പിനെ അവഗണിച്ച് ഉണ്ടാക്കിയതാണ് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി എന്നുമായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.

More Stories from this section

family-dental
witywide