നഗ്‌നതാപ്രദര്‍ശനം നടത്തി ; നടന്‍ വിനായകന്‍ വിവാദത്തില്‍

കൊച്ചി: നഗ്‌നതാപ്രദര്‍ശനം നടത്തി നടന്‍ വിനായകന്‍ വീണ്ടും വിവാദക്കുരുക്കില്‍.
ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നടന്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. നഗ്‌നതാ പ്രദര്‍ശനം മാത്രമല്ല, വിനായകന്‍ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്‌ളാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് വിവരം.

More Stories from this section

family-dental
witywide