
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഇറക്കുമതി തീരുവ കൂടുതലാണെന്ന ആരോപണം നിരന്തരം ഉന്നയിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുകഴ്ത്തല്‍. മോദി ‘വളരെ ബുദ്ധിമാനായ മനുഷ്യന്‍’ ആണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മാത്രമല്ല,
താരുവകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും ഇന്ത്യയ്ക്കും യുഎസിനും അത് ഗുണമാകുമെന്നും പറഞ്ഞു.
‘പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ വന്നത്. ഞങ്ങള്‍ എപ്പോഴും വളരെ നല്ല സുഹൃത്തുക്കളാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് ക്രൂരമാണ്. മോദി വളരെ ബുദ്ധിമാനായ മനുഷ്യനും എന്റെ ഒരു നല്ല സുഹൃത്തുമാണ്, ഞങ്ങള്‍ വളരെ നല്ല ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയ്ക്കും നമ്മുടെ രാജ്യത്തിനും ഇടയില്‍ ഇത് വളരെ നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നു,’ ട്രംപ് പറഞ്ഞു.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും പാര്‍ട്ട്‌സിനും ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മോദിക്ക് ട്രംപിന്റെ വക പ്രശംസ. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിക്കുകയും ട്രംപുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളിലായിരുന്നു മോദിയുടെ ഈ സന്ദര്‍ശനം നടന്നു.