അടിമാലി മണ്ണിടിച്ചിൽ; അപകടത്തിൽ കാൽ മുറിച്ചുമാറ്റിയ സന്ധ്യയ്ക്ക് കൈത്താങ്ങായി മമ്മൂട്ടി

ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ് കാൽ മുറിച്ചു മാറ്റിയ സന്ധ്യയ്ക്ക് കൈത്താങ്ങായി മമ്മൂട്ടി. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണലാണ് സന്ധ്യയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നത്. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.

അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്നാണ് സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റിയത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ. ശനിയാഴ്ച രാത്രി പത്തരയ്ക്കുണ്ടായ മണ്ണിടിച്ചിലിലാണ് അപകടം. സ്ലാബിനടിയിൽ പെട്ടുപോയ സന്ധ്യയെ ആറ് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

പക്ഷേ കാൽമുട്ടിന് താഴോട്ട് എല്ലുകളും പേശികളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു. ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും പേശികള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു.

Adimali landslide; Mammootty comes to the aid of Sandhya, whose leg was amputated in the accident

More Stories from this section

family-dental
witywide