വൈറ്റ് ഹൗസ് വെടിവെപ്പിന് തലേദിവസം ബോംബ് ഭീഷണി മുഴക്കിയ അഫ്ഗാൻ പൗരൻ; കേസ് ചുമത്തിയെന്ന് അധികൃതർ

വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച നടന്ന വെടിവെപ്പിന് തലേദിവസം അറസ്റ്റിലായ അഫ്ഗാൻ പൗരനെതിരെ, ടെക്സാസിൽ ഭീകരവാദ ഭീഷണി മുഴക്കിയതിന് കേസ് ചുമത്തി. ഫോക്സ് ന്യൂസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ടെക്സാസിലെ ഫോർട്ട് വർത്ത് ഏരിയയിലുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കി ബോംബ് നിർമ്മിക്കുകയാണെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് മുഹമ്മദ് ദാവൂദ് അലോകോസെയെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തതായി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഫോക്സ് ന്യൂസിനോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ പിൻവലിച്ചതിന് ശേഷം, ജോ ബൈഡന്‍റെ ഭരണകാലത്ത് ആരംഭിച്ച ഓപ്പറേഷൻ അല്ലൈസ് വെൽക്കം എന്ന പ്രോഗ്രാമിന് കീഴിലാണ് അലോകോസെ യുഎസിലേക്ക് കുടിയേറിയത്. വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് അംഗങ്ങളെ വെടിവെച്ചുകൊന്ന കേസിൽ പ്രതിയായ റഹ്മാനുല്ല ലകൺവാൽ (29) 2021-ൽ ഇതേ പ്രോഗ്രാമിന് കീഴിൽ യുഎസിലേക്ക് കുടിയേറിയ വ്യക്തിയാണെന്നതും ശ്രദ്ധേയമാണ്.

ടെക്സാസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റിയും എഫ്ബിഐയുടെ ജോയിന്‍റ് ടെററിസം ടാസ്‌ക് ഫോഴ്‌സും ഏകോപിപ്പിച്ച നിയമ നിർവ്വഹണ ശ്രമത്തിലൂടെയാണ് അലോകോസെ അറസ്റ്റിലായതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അറസ്റ്റിന് പിന്നാലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് അലോകോസെക്കെതിരെ ഒരു ഡിറ്റൈനർ ഫയൽ ചെയ്തിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide