വീണ്ടും അഫ്ഗാൻ – പാക് സംഘർഷം; 20 താലിബാനികൾ കൊല്ലപ്പെട്ടുവെന്ന് പാകിസ്താൻ, 100-ലേറെ പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും സംഘർഷം. 20 താലിബാനികൾ കൊല്ലപ്പെട്ടെന്നും അഫ്ഗാനാണ് പ്രകോപനം ഉണ്ടാക്കിയെന്നും പാകിസ്താൻ അവകാശപ്പെട്ടു. അതേസമയം, പാക് ആക്രമണത്തിൽ 12 സാധാരണക്കാർ മരിച്ചു. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാനും അവകാശപ്പെട്ടു.

ഏത് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ വ്യക്തമാക്കി. അഫ്ഗാൻ – പാക് അതിർത്തിയിൽ നാല് ദിവസത്തിന് ശേഷമാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക പോസ്റ്റുകൾക്കുനേരെ ഇരുട്ടിന്റെ മറവിൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാകിസ്താന് കനത്ത നാശമാണ് ഉണ്ടായത്.

Afghanistan-Pakistan conflict again; 20 Taliban killed, over 100 injured

More Stories from this section

family-dental
witywide