മംദാനിയുടെ വിജയം ‘ദഹിക്കാതെ’ ട്രംപ് ; ന്യൂയോര്‍ക്കില്‍ ‘പരമാധികാരം’ നഷ്ടപ്പെട്ടുവെന്ന് പ്രതികരണം, കൂടെ ഒരു കലിപ്പൻ നൃത്തവും – വിഡിയോ

വാഷിംഗ്ടണ്‍ : ന്യൂയോര്‍ക്ക് മേയറുടെ കസേരയിലേക്ക് ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനിയുടെ കടന്നു വരവ് അംഗീകരിക്കാനാവാതെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയെ ന്യൂയോര്‍ക്കുകാര്‍ അടുത്ത മേയറായി തിരഞ്ഞെടുത്തതോടെ അമേരിക്കയ്ക്ക് അവരുടെ ‘പരമാധികാരം’ നഷ്ടപ്പെട്ടുവെന്നാണ് ട്രംപ് ബുധനാഴ്ച പറഞ്ഞത്. മയാമിയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയില്‍ സംസാരിക്കുവെയാണ് തന്റെ അനിഷ്ടം ട്രംപ് പരസ്യമായി പ്രകടിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം തന്റെ സിഗ്‌നേച്ചര്‍ നൃത്തച്ചുവടുകളും വെച്ചു.

മംദാനിയുടെ വിജയത്തോടെ രാജ്യത്തെ ഏറ്റവും വലിയ നഗരം കമ്മ്യൂണിസത്തിലേക്ക് നീങ്ങുമെന്ന് ട്രംപ് അവകാശപ്പെട്ടു. ‘ഞങ്ങള്‍ അത് കൈകാര്യം ചെയ്യും,’ ട്രംപ് വിശദാംശങ്ങളിലേക്ക് കടക്കാതെ പറഞ്ഞു.

മംദാനിയുടെ വിജയത്തിന് പിന്നാലെയായിരുന്നു മയാമിയില്‍ ട്രംപ് എത്തിയത്. ന്യൂയോര്‍ക്കിലെ കമ്മ്യൂണിസത്തില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് മയാമി ഉടന്‍ തന്നെ അഭയസ്ഥാനമാകുമെന്നും’ ട്രംപ് പറഞ്ഞു. ‘കഴിഞ്ഞ രാത്രിയിലെ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം അമേരിക്കക്കാരുടെ മനസ്സിൽ എന്താണ് എന്ന് വ്യക്തമല്ല, പക്ഷേ കമ്മ്യൂണിസമോ കോമൺസെൻസോ ഏതാണ് വേണ്ടത് എന്ന് നമുക്ക് തിരഞ്ഞെടുക്കാം, ഞാൻ വൈറ്റ് ഹൗസിൽ ഉള്ളിടത്തോളം കാലം, അമേരിക്ക ഒരു തരത്തിലും, ഒരുരൂപത്തിലും കമ്മ്യൂണിസത്തിലേക്ക് പോകില്ല. ഞങ്ങൾ അത് തടയും. ഞങ്ങൾ ഈ അസംബന്ധം നിർത്തും,” ​​അദ്ദേഹം പറഞ്ഞു.

ഡെമോക്രാറ്റ് നേതാവ് കമല ഹാരിസിനെതിരെ ട്രംപ് നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പരിപാടി നടന്നത്. ‘നമ്മള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ രക്ഷിച്ചു, നമ്മുടെ സ്വാതന്ത്ര്യം വീണ്ടെടുത്തു, ഒരുമിച്ച് 365 ദിവസം മുമ്പുള്ള ആ മഹത്തായ രാത്രിയില്‍ നമ്മുടെ രാജ്യത്തെ രക്ഷിച്ചു,’ ട്രംപ് ആവേശത്തോടെ പറഞ്ഞു. ഇതിനിടെയാണ് തന്റെ ശൈലിയില്‍ അമേരിക്കക്കാരെ ആകര്‍ഷിച്ച നൃത്തച്ചുവടുകള്‍ ട്രംപ് വീണ്ടും വെച്ചത്. താന്‍ പ്രസിഡന്റായിരുന്ന കാലത്ത് സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടുവെന്നും വിലകള്‍ കുറഞ്ഞുവെന്നും അമേരിക്ക ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

after mamdani’s win trump says lost sovereignty in New York.

More Stories from this section

family-dental
witywide