കടന്നാക്രമണത്തിന് ശേഷം മയപ്പെട്ട് ട്രംപ്! ഐക്യരാഷ്ട്രസഭയ്ക്ക് 100 ശതമാനം പിന്തുണ നൽകുന്നുവെന്ന് യുഎസ് പ്രസിഡൻ്റ്

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയെ രൂക്ഷമായി വിമർശിച്ച് സംസാരിച്ചതിന് ശേഷം, യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തൻ്റെ പ്രസംഗത്തിനിടെയുണ്ടായ ടെലിപ്രോംപ്റ്ററിൻ്റെയും യുഎൻ കെട്ടിടത്തിലെ എസ്‌കലേറ്ററിൻ്റെയും തകരാറിനെക്കുറിച്ചും ട്രംപ് പരാമർശിച്ചു.

“ഇവിടെ വരുന്നത് എപ്പോഴും ഒരു ബഹുമതിയാണ്. ഞങ്ങൾ ഇത് മുൻപും ചെയ്തിട്ടുണ്ട്. എസ്‌കലേറ്ററിൻ്റെയും, ടെലിപ്രോംപ്റ്ററിൻ്റെയും പ്രശ്നം കാരണം ഇത് കൂടുതൽ ആവേശകരമായിരുന്നു. പക്ഷെ എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങളുടെ ആളുകൾ ഞങ്ങളോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയത്. ഞങ്ങളുടെ രാജ്യം ഐക്യരാഷ്ട്രസഭയ്ക്ക് 100 ശതമാനം പിന്തുണ നൽകുന്നു,” ട്രംപ് പറഞ്ഞു.

“ഐക്യരാഷ്ട്രസഭയുടെ സാധ്യതകൾ അവിശ്വസനീയമാണ്, ശരിക്കും അവിശ്വസനീയമാണ്. അതിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും, അതിനാൽ ഞാൻ അതിന് പിന്നിലുണ്ട്,” ട്രംപ് തുടർന്നു. “ചിലപ്പോൾ ഞാൻ അതിനോട് വിയോജിച്ചേക്കാം, പക്ഷെ ഈ സ്ഥാപനത്തിന് സമാധാനത്തിനുള്ള സാധ്യതകൾ വളരെ വലുതായതുകൊണ്ട് ഞാൻ അതിനെ പിന്തുണയ്ക്കുന്നു. അത്രയും സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു.” ട്രംപ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide