‘നാസി സല്യൂട്ടിനു’ പിന്നാലെ ഹിറ്റലറുടെ ‘ഹെയര്‍സ്റ്റൈലും’? മസ്‌ക് എന്നാ ഭാവിച്ചാ…സത്യമെന്താണ്‌ ?

ന്യൂഡല്‍ഹി: ടെസ്ല സിഇഒയും ശതകോടീശ്വരനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വലംകയ്യുമായ ഇലോണ്‍ മസ്‌കിന്റെ വ്യത്യസ്തമായ ഹെയര്‍കട്ട് വൈറലായി. പലരും അതിനെ അഡോള്‍ഫ് ഹിറ്റ്ലറുടെ ഹെയര്‍സ്റ്റൈലുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഇത് ഇപ്പോഴത്തെ ചിത്രമല്ല. പഴയ ചിത്രങ്ങളാണ് ഇപ്പോള്‍ കുത്തിപ്പൊക്കി ചര്‍ച്ചയാക്കിയിരിക്കുന്നത്.

ചിത്രങ്ങളില്‍ മസ്‌ക് തലയുടെ വശങ്ങളിലും പിന്‍ഭാഗത്തും മൊട്ടയടിച്ചിരിക്കുന്നതായും മുകള്‍ഭാഗത്തെ മുടി ഒരു വശത്തേക്ക് ചീകിവെച്ചിരിക്കുന്നതായും കാണാം. ഇതാണ് ജര്‍മ്മന്‍ സ്വേച്ഛാധിപതി ഹിറ്റ്‌ലറുടേതിന് സമാനമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്.

മസ്‌ക് 2021ല്‍ ആര്‍ട്ട് ബേസല്‍ അന്താരാഷ്ട്ര കലാമേളയില്‍ പങ്കെടുക്കാന്‍ ഒരു സ്വകാര്യ ജെറ്റില്‍ മിയാമിയിലേക്ക് പറന്നപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നു ഇത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഈ ചിത്രങ്ങള്‍ അടുത്തിടെയുള്ളതാണെന്ന് കരുതി പെട്ടെന്ന് പ്രതികരിക്കുകയായിരുന്നു.

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നടന്ന ആഘോഷത്തിനിടെ ഇലോണ്‍ മസ്‌ക് നല്‍കിയത് നാസി സല്യൂട്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് എതിരാളികളുടെ ആരോപണം മാത്രമാണെന്ന് കാട്ടി അന്ന് മസ്‌ക് തടിതപ്പിയിരുന്നു.പിന്നാലെയാണ് ഹിറ്റലറുടേതുപോലുള്ള ഹെയര്‍സ്‌റ്റൈലിന്റെ പേരിലുള്ള പുതിയ ചര്‍ച്ചകള്‍.

More Stories from this section

family-dental
witywide