ജമ്മു കശ്മീരില്‍ വീണ്ടും പാക് ഡ്രോണ്‍ ആക്രമണം, ഇന്ത്യ പ്രതിരോധിക്കുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവടങ്ങളില്‍ പാക് ഡ്രോണുകള്‍ എത്തിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ആക്രമണം ഇന്ത്യൻ സേന വിഫലമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

സാംബയില്‍ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. ജമ്മു ലക്ഷ്യമാക്കിയെത്തിയ പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതിന്റെ ശബ്ദം കേട്ടതായി എഎന്‍ഐ ‘എക്‌സ്’ പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി. വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

പൂഞ്ചിലും ഉറിയിലും പാക് ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ഉചിതമായ രീതിയിലുള്ള തിരിച്ചാക്രമണവും സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ജമ്മു വിമാനത്താവളത്തിന് സമീപം സൈറനുകള്‍ മുഴങ്ങി. അഖ്‌നൂറിലും സൈറനുകള്‍ മുഴങ്ങുകയും ലൈറ്റുകള്‍ അണയ്ക്കുകയും ചെയ്തിരിക്കുകയാണ്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.

Again Pak Drone Attack on India

Also Read

More Stories from this section

family-dental
witywide