
വാഷിംഗ്ടണ്‍ : യുഎസ് സീക്രട്ട് സര്‍വീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിനെ (DOGE) നയിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് കോടീശ്വരന്‍ എലോണ്‍ മസ്‌കാണ് നീക്കത്തിനു പിന്നില്‍.
യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഒരു പ്രധാന പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, എത്രപേരെ പിരിച്ചുവിടുമെന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം ഇനിയും അന്തിമമാക്കിയിട്ടില്ലെന്നും സ്രോതസ്സുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുള്ള മറ്റ് ഏജന്‍സികള്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് എന്നിവയാണ്.