
ഇന്ത്യയിൽ ഉണ്ടായ ഒരു വിമാനാപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് വ്യാഴാഴ്ച ലിയോ പതിനാലാമൻ മാർപ്പാപ്പ തന്റെ “ഹൃദയപൂർവ്വമായ അനുശോചനം” രേഖപ്പെടുത്തി.
“അഹമ്മദാബാദിന് സമീപം എയർ ഇന്ത്യ വിമാനം ഉൾപ്പെട്ട ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളേയും സുഹൃത്തുക്കളേയും പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പ തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു” ” വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഒരു ടെലിഗ്രാമിൽ പറഞ്ഞു.
Ahmedabad plane crash Pope Leo expresses heartfelt condolences