
ഒരു വർഷത്തിലേറെയായി ഇസ്രായേലിൻഅറെ മാരക ആക്രമണത്തിൽ തകർന്ന ഗാസയുടെ മേൽ യുഎസ് പ്രസിഡൻ്റ് ട്രംപ് നോട്ടമിട്ടിട്ട് കുറച്ചായി. ഗാസയെ ഒരു കടലോര ഉല്ലാസകേന്ദ്രമായി മാറ്റണമെന്നാണ് ട്രംപിൻ്റെ എളിയ ആഗ്രഹം. ഗാസ നിവാസികൾ എല്ലാം സ്ഥലം വിട്ടു പോകണമെന്നും ഇസ്രയേലും താനും ചേർന്ന് ഗാസയെ പുനർനിർമിച്ച് നല്ലൊരു വിനോദകേന്ദ്രമാക്കി മാറ്റാൻ പോകുന്നു എന്നാണ് ട്രംപ് അറിയിച്ചത്. ഇപ്പോഴിതാ ട്രംപ് ഗാസയുടെ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഒരു വിഡിയോ കൂടി ട്രംപ് പുറത്തുവിട്ടിരിക്കുകയാണ്.
President Trump just posted this AI generated rendering on Gaza Riviera pic.twitter.com/dAef1xIZj1
— Elton Alikaj (@eltonalikaj) February 26, 2025
ഇന്ന് രാവിലെ പ്രസിഡന്റ് പങ്കിട്ട AI ദൃശ്യങ്ങൾ, ആഡംബരപൂർണ്ണമായ ‘ട്രംപിഷ്’ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നു. -അംബരചുംബികളായ കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, സ്ട്രിപ്പ് ക്ലബ്ബുകൾ, ബീച്ച് – എല്ലാം നിറഞ്ഞ ആഡംബരങ്ങളുടെ നേർക്കാഴ്ചകൾ സമ്മാനിക്കുന്ന ഒരു ഗാസ.
ശാന്തമായ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തിൽ കാണുന്ന ഈന്തപ്പനകളാൽ ചുറ്റപ്പെട്ട ഒരു ഭീമൻ ട്രംപ് പ്രതിമയാണ് മറ്റൊരു ഹൈലൈറ്റ്. അടുത്ത കൂട്ടുകാരായ ഇലോൺ മസ്‌ക്, ഇസ്രായേൽ ബെഞ്ചമിൻ നെതന്യാഹു എന്നിവരെയും വിഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്.
2023 ഒക്ടോബർ 7 ലെ ആക്രമണത്തിൽ ഇസ്രായേലി ജെറ്റുകൾ ആക്രമിച്ച ഗാസ ഇപ്പോൾ എങ്ങനെയാണ് എന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത് . എന്നാൽ പിന്നീട്, തീരത്തിനടുത്ത് പാർക്ക് ചെയ്തിരിക്കുന്ന യോട്ടുകൾ, തെരുവുകളിൽ സ്പോർട്സ് കാറുകൾ, ഐക്കണിക് എംപയർ സ്റ്റേറ്റ് ബിൽഡിംഗിനോട് സാമ്യമുള്ള ഒരു അംബരചുംബി കെട്ടിടം എന്നിവയുള്ള ഒരു മഹാനഗരമായി ഗാസ മാറുന്നു
പുഞ്ചിരിച്ചുകൊണ്ട് മസ്‌ക് ബീച്ചിൽ ഭക്ഷണം ആസ്വദിക്കുന്നതായി കാണാം. ബീച്ചിൽ നിന്ന് അകലെ, ഒരു മാർക്കറ്റ് ഏരിയയിൽ ഒരു കുട്ടി ട്രംപ് ബലൂൺ പിടിച്ച് നിൽക്കുന്നതായി കാണാം. ഒരു നൈറ്റ്ക്ലബിൽ, ട്രംപ് ഒരു ബെല്ലി ഡാൻസർക്ക് ഒപ്പം നിൽക്കുന്നത് കാണാം, അതേസമയം മസ്ക് ബീച്ചിൽ പണം വാരിയെറിയുകയാണ്
നഗരത്തിന്റെ മധ്യത്തിൽ ‘ട്രംപ് ഗാസ’ എന്ന് എഴുതിയിരിക്കുന്ന ഒരു വലിയ കെട്ടിടമുണ്ട്. ട്രംപ് മിനിയേച്ചറുകൾ സുവനീറുകളായി വിൽക്കുന്ന ഒരു കടയാണ് മറ്റൊന്ന്.
ഏറ്റവും പ്രധാന ദൃശ്യങ്ങൾ അവസാനമാണ്, ട്രംപും നെതന്യാഹുവും ബീച്ച് വസ്ത്രത്തിൽ ഒരു നീന്തൽ കുളത്തിനടുത്ത് കൂൾഡ്രിങ്ക്സ് ആസ്വദിക്കുന്നതു കാണാം.
ഗാസ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനം ഏതാനും ആഴ്ചകൾക്ക് മുമ്പ് ലോകത്തെ ഞെട്ടിച്ചിരുന്നു., എന്നാൽ അതിലും പ്രധാനമായി, പലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുക എന്ന ദീർഘകാല യുഎസ് നയത്തിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു ട്രംപ്.
AI video of Trump Gaza released by trump