
ചുരു: രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു. അപകടത്തിൽ പൈലറ്റ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പരിശീലന പറക്കലിലാണ് അപകടമുണ്ടായതെന്നും രണ്ട് പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നുമാണ് റിപ്പോർട്ടുകൾ.ഇന്ന് ഉച്ചയ്ക്ക് 1.28 ഓടെയാണ് വ്യോമസേനയുടെ ജാഗ്വാര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല.
ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുരുവില്‍ മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചുരുവിന് സമീപമാണ് സൂരത്ഘട്ട് വ്യോമ താവളം. ഇവിടെ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.