സാങ്കേതിക തകരാർ: ഹൈദരാബാദ് – മുംബൈ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കി, ഇന്നലെ മാത്രം റദ്ദാക്കിയത് 8 എയർഇന്ത്യ വിമാനങ്ങൾ

ന്യൂഡൽഹി: ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് 92 യാത്രക്കാരുമായി പുറപ്പെടാൻ തയാറായി നിന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. മുംബൈയിലേക്കുള്ള AI 2534 വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർ വിമാനത്തിനുള്ളിൽ കയറിയ ശേഷമാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു എയർ ഇന്ത്യ വിമാനത്തിൽ കയറ്റിവിടുകയായിരുന്നു. സാങ്കേതികകാരണങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന്‌ എട്ട് എയർ ഇന്ത്യ വിമാനങ്ങൾ വേറെയും റദ്ദാക്കിയിരുന്നു.

ദുബായ്‌-ചെന്നൈ, ഡൽഹി-മെൽബൺ, മെൽബൺ-ഡൽഹി, ദുബായ്‌-ഹൈദരാബാദ്‌, പുണെ-ഡൽഹി, അഹമ്മദാബാദ്‌-ഡൽഹി, ചെന്നൈ-മുംബൈ, ഡൽഹി-പുണെ വിമാനങ്ങളാണ്‌ റദ്ദാക്കിയത്‌.

Air India Hyderabad-Mumbai flight cancelled due to technical problem

More Stories from this section

family-dental
witywide