എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍ തിരികെ ജോലിക്കെത്തി; യുഎസ് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

വാഷിങ്ടന്‍ : യുഎസ് ഷട്ട്ഡൗണിനെത്തുടര്‍ന്ന് ജോലിയില്‍ നിന്നും മാറിനിന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചതോടെ യുഎസ് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങള്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പിന്‍വലിച്ചു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ ഡഫി, ജീവനക്കാര്‍ ജോലിക്ക് തിരികെ വന്നതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി.

തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ രാജ്യത്തുടനീളം സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒന്നരമാസത്തോളം നീണ്ട റെക്കോര്‍ഡ് ദൈര്‍ഘ്യമുള്ള ഷട്ടിഡൗണിനെ തുടര്‍ന്നാണ് സുരക്ഷാ കാരണങ്ങളാല്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചത്.

Air traffic control workers return to work, US flights return to normal.

More Stories from this section

family-dental
witywide