എ.കെ. ആന്റണിയുടെ സഹോദരൻ എ.കെ. ജോൺ അന്തരിച്ചു

ആലപ്പുഴ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ.ആന്റണിയുടെ സഹോദരന്‍ എ.കെ. ജോണ്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചേര്‍ത്തല നഗരസഭ മുപ്പതാം വാര്‍ഡിലെ കുടുംബ വീട്ടിലായിരുന്നു താമസം. സംസ്‌കാരം നാളെ വൈകിട്ട് 3ന് ചേര്‍ത്തല മുട്ടം പള്ളിയില്‍.

ഭാര്യ: ജേര്‍ളി ജോണ്‍,
മകന്‍: ജോസഫ് ജോണ്‍.

More Stories from this section

family-dental
witywide