ലോസ് ഏഞ്ചല്‍സില്‍ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ 31 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ലോസ് ഏഞ്ചല്‍സ് : ലോസ് ഏഞ്ചല്‍സിലെ വില്‍മിംഗ്ടണ്ണില്‍ തകര്‍ന്ന ഒരു വ്യാവസായിക തുരങ്കത്തില്‍ കുടുങ്ങിയ 31 പേരെ സുരക്ഷിതമായി പുറത്തെടുത്തതായി ലോസ് ഏഞ്ചല്‍സ് അഗ്‌നിശമന വകുപ്പ് അറിയിച്ചു. ഇവര്‍ തുരങ്കത്തില്‍ ജോലി ചെയ്യുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

തൊഴിലാളികളില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നും വിവരമില്ല. ബുധനാഴ്ചയാണ് സംഭവം നടന്നത്. കുറഞ്ഞത് 15 തൊഴിലാളികളെങ്കിലും തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. തുരങ്കത്തിന് ഏക പ്രവേശന കവാടമാണ് ഉണ്ടായിരുന്നത്. ഈ ഭാഗത്തുനിന്നും ഏകദേശം പത്തോളം കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് തുരങ്കം തകര്‍ന്നത്. നൂറോളം രക്ഷാപ്രവര്‍ത്തകരാണ് സഹായത്തിനായി എത്തിയത്.

More Stories from this section

family-dental
witywide