”ശനിയാഴ്ചയോടെ ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണം, അല്ലെങ്കില്‍ നരകമാക്കും, ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിനറിയാം”

ജറുസലേം : ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ അവസാന സമയ പരിധി നിശ്ചയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ശനിയാഴ്ച വരെ സമയപരിധി നല്‍കുന്നുവെന്നും അതിനുള്ളില്‍ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പിന്നെ ഹമാസിനെ കാത്തിരിക്കുന്നത് നരകമാണെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി. ബന്ദി മോചനത്തിന് ഹമാസ് തയ്യാറായില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ കൃത്യമായി പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ശനിയാഴ്ച മോചിപ്പിക്കാനിരുന്ന ബന്ദികളെ ഉടന്‍ കൈമാറില്ലെന്നാണ് ഹമാസ് അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ നീക്കം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മോചനമുണ്ടാകില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇതോടെയാണ് മധ്യപൂര്‍വദേശ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്.

‘ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍, വീണ്ടും നരകം സൃഷ്ടിക്കും’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

More Stories from this section

family-dental
witywide