
കാലിഫോര്‍ണിയ: എണ്‍പത്തിരണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇംഗ്ലിഷ് ഇതര സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഫ്രഞ്ച് മ്യൂസിക്കല്‍ ക്രൈം കോമഡിയായ ‘എമിലിയ പെരേസ്’ സ്വന്തമാക്കി. ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രവും ഈ വിഭാഗത്തിൽ മത്സരിച്ചിരുന്നു. മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മത്സരിച്ചത്.
എമിലിയ പെരേസിന്റെ സംവിധായകന്‍ ജാക്വസ് ഔഡിയാഡ് ആണ് മികച്ച സംവിധായകന്‍. മികച്ച ഇംഗ്ലിഷിതര ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി (കര്‍ള സോഫിയ ഗാസ്‌കോണ്‍), മികച്ച സ്വഭാവനടി (സോ സല്‍ദാന, സലേന ഗോമസ്) അടക്കം നാല് അവാര്‍ഡുകള്‍ എമിലിയ പെരേസ് നേടി.