
കോട്ടയം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഒന്നിലധികം ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പൊതു പ്രവര്‍ത്തകര്‍ എല്ലാ രംഗങ്ങളിലും മാതൃക കാട്ടേണ്ടതാണ്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ആരോപണമാണ്. ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.
വിഷയം അച്ചടക്ക സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും സ്വാഭാവികമായ നടപടികളെ ബാധിച്ചേക്കുമെന്നതിനാല്‍ ഇപ്പോള്‍ മുന്‍കൂറായി എന്തെങ്കിലും അഭിപ്രായം പറയാനില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.