അലർജി ആശങ്ക: എട്ട് സംസ്ഥാനങ്ങളിൽ നിന്ന് റിറ്റ്സ് ക്രാക്കർ സാൻഡ്‌വിച്ച് ബിസ്ക്കറ്റുകൾ തിരിച്ചുവിളിക്കുന്നു , നിലക്കടല അലർജിയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം

വാഷിംഗ്ടൺ: അലർജിയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ നിലക്കടലയുപയോഗിച്ച് തയ്യാറാക്കുന്ന റിറ്റ്സ് പീനട്ട് ബട്ടർ ക്രാക്കർ സാൻഡ്‌വിച്ചുകൾ (RITZ Peanut Butter Cracker Sandwiches) എട്ട് യു.എസ്. സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, ജോർജിയ, അർക്കൻസാസ്, മിസോറി, ഒക്ലഹോമ, അലബാമ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും വാൾമാർട്ടിലും ഉൾപ്പെടെ, ഈ സ്നാക് വിൽപ്പനയ്ക്ക് വെച്ചിരുന്നു.

ചീസ് ക്രാക്കർ എന്ന് ലേബൽ ചെയ്ത പായ്ക്കറ്റുകളിൽ നിലക്കടല അടങ്ങിയ പീനട്ട് ബട്ടർ ക്രാക്കറുകളാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും ഇത് നിലക്കടല അലർജിയുള്ളവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ജീവന് ഭീഷണിയോ ഉണ്ടാക്കാമെന്നും എഫ്ഡിഎ പറയുന്നു. അലർജിയുമായി ബന്ധപ്പെട്ട് ഇതുവരെ ആർക്കും പ്രശ്നമുണ്ടായതായി റിപ്പോർട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കാനാണ് നടപടി.

Allergy concern: Ritz Cracker Sandwich Biscuits recalled in eight states.

More Stories from this section

family-dental
witywide