
ഡാളസ് : അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോൺ, ഡാളസ്-ഫോർട്ട് വർത്ത് (ഡി-എഫ്-ഡബ്ല്യു) മേഖലയിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചു. 5 പൗണ്ട് (ഏകദേശം 2.26 കിലോ) വരെ ഭാരമുള്ള പാക്കേജുകൾ വിതരണ കേന്ദ്രത്തിന്റെ 7-8 മൈൽ ചുറ്റളവിൽ എത്തിച്ചുനൽകും. ഇതിനായി ആമസോൺ പ്രൈം അംഗങ്ങൾക്ക് 4.99 ഡോളറാണ് ഡെലിവറി നിരക്ക്.
നോർത്ത് ടെക്സാസിലെ റിച്ചാർഡ്‌സണിലാണ് ആദ്യമായി ഈ സേവനം ലഭ്യമാകുക. വാക്കോ, സാൻ അന്റോണിയോ (ടെക്സാസ്), ടോളെസൺ (അരിസോണ), പോണ്ടിയാക് (മിഷീഗൺ), റസ്കിൻ (ഫ്ലോറിഡ) എന്നിവിടങ്ങളിലും ആമസോൺ ഡ്രോൺ ഡെലിവറി സേവനം അവതരിപ്പിച്ചിട്ടുണ്ട്.പ്രദേശത്തെ ഉപഭോക്താക്കൾക്ക് പതിനായിരക്കണക്കിന് സാധനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഡ്രോൺ വഴി ലഭിക്കും. വാൾമാർട്ടും ഈ രംഗത്ത് സജീവമാണ്.
Amazon launches drone delivery in Dallas-Fort Worth












