
ന്യൂയോര്‍ക്ക് : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും സുപ്രധാന നഗരങ്ങളിലും തിരഞ്ഞെടുപ്പ് ചൂടാണ്. മേയര്‍, ഗവര്‍ണര്‍ സ്ഥാനങ്ങള്‍ക്കായാണ് പോരാട്ടം കടുക്കുന്നത്. ന്യൂയോര്‍ക്ക് മേയര്‍, വിര്‍ജീനിയ ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ക്കായി നവംബര്‍ നാലിന് അമേരിക്കന്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് പോകും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം ടേം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ഈ പോരാട്ടങ്ങളിലൂടെ വോട്ടര്‍മാരുടെ വികാരം എത്രത്തോളമുണ്ടെന്ന് ഈ ഫലങ്ങള്‍ പ്രവചിക്കും.
മേയര്‍ തെരഞ്ഞെടുപ്പ്
ന്യൂയോര്‍ക്ക് സിറ്റി, മിനിയാപൊളിസ്, സിയാറ്റില്‍, ഡിട്രോയിറ്റ് എന്നിവിടങ്ങളിലാണ് ഈ വര്‍ഷത്തെ പ്രധാന മേയര്‍ സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടം നടക്കുന്നത്.
ന്യൂയോര്‍ക്ക് സിറ്റിയില്‍, 33 കാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സോഹ്റാന്‍ മംദാനിയിലേക്കാണ് എല്ലാവരുടെയും കണ്ണുകള്‍. ഇപ്പോള്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ മംദാനിയുടെ പ്രധാന എതിരാളിയായി തുടരുന്നു. പക്ഷേ സര്‍വ്വേയിലടക്കം ക്യൂമോ ഗണ്യമായി പിന്നിലാണ്. മംദാനിയുടെ ഉയര്‍ച്ച അദ്ദേഹത്തെ ഇതിനകം തന്നെ ഒരു പ്രമുഖ ദേശീയ വ്യക്തിത്വമാക്കിയും പുരോഗമനവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള വിശാലമായ സംവാദത്തില്‍ ഒരു ഫ്‌ലാഷ്പോയിന്റാക്കിയും മാറ്റിയിട്ടുണ്ട്.
മിനിയാപൊളിസില്‍, മേയര്‍ ജേക്കബ് ഫ്രേയ്ക്ക് ജനാധിപത്യ സോഷ്യലിസ്റ്റ് ഒമര്‍ ഫത്തേയുടെ ശക്തമായ വെല്ലുവിളി നേരിടുന്നു. മിതവാദിയായ സിയാറ്റില്‍ മേയര്‍ ബ്രൂസ് ഹാരെലിനെ പുരോഗമന കമ്മ്യൂണിറ്റി സംഘാടകയായ കാറ്റി വില്‍സണ്‍ വെല്ലുവിളിക്കുന്നു. അതേസമയം, ഡിട്രോയിറ്റില്‍, മുന്‍നിരക്കാരായ മേരി ഷെഫീല്‍ഡും സോളമന്‍ കിന്‍ലോച്ച് ജൂനിയറും മത്സരിക്കുന്നു. മിസോറി സിറ്റി മേയറായി മൂന്നാം തവണയും മലയാളിയായ റോബിന്‍ ഇലക്കാട്ട് ജനവിധി തേടുന്നു.
ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്
ഈ വര്‍ഷം രണ്ട് സംസ്ഥാനങ്ങള്‍ ഗവര്‍ണര്‍മാരെ തിരഞ്ഞെടുക്കും. ഇവ രണ്ടും കാര്യമായ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇടങ്ങള്‍ക്കൂടിയാണ്. വിര്‍ജീനിയയും ന്യൂജേഴ്സിയുമാണ് ഈ രണ്ട് ശ്രദ്ധാകേന്ദ്രങ്ങള്‍. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്ലെന്‍ യങ്കിന് കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ മുന്‍ യുഎസ് പ്രതിനിധിയായ ഡെമോക്രാറ്റ് അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗറും നിലവിലെ ലെഫ്റ്റനന്റ് ഗവര്‍ണറായ റിപ്പബ്ലിക്കന്‍ വിന്‍സം ഏള്‍-സിയേഴ്‌സും കച്ചമുറുക്കിയിട്ടുണ്ട്.
ന്യൂജേഴ്സിയില്‍ ഫില്‍ മര്‍ഫിയുടെ കാലാവധി അവസാനിക്കുമ്പോള്‍ ഗവര്‍ണറുടെ ഓഫീസ് തന്റെ പാര്‍ട്ടിയുടെ കൈകളില്‍ നിലനിര്‍ത്താന്‍ ഡെമോക്രാറ്റിക് പ്രതിനിധി മിക്കി ഷെറില്‍ ലക്ഷ്യമിടുന്നു. റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് അസംബ്ലിമാന്‍ ജാക്ക് സിയാറ്ററെല്ലിയാണ് അവരുടെ മുഖ്യ എതിരാളി. വോട്ടെടുപ്പുകള്‍ നിലവില്‍ ഷെറിലിന് അനുകൂലമാണെങ്കിലും, സിയാറ്ററെല്ലിയുടെ അട്ടിമറി വിജയവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
പോരാട്ടം ഈ തീയതികളില്‍
ന്യൂയോര്‍ക്ക് സിറ്റി: മേയര്‍, കണ്‍ട്രോളര്‍, സിറ്റി കൗണ്‍സില്‍ (ചൊവ്വാഴ്ച, നവംബര്‍ 4)
വോട്ടെടുപ്പ് യുഎസ് സമയം രാവിലെ 6 മുതല്‍ രാത്രി 9 വരെ വരെ (ഇന്ത്യന്‍ സമയം നവംബര്‍ 4ന് വൈകുന്നേരം 4.30 മുതല്‍ നവംബര്‍ 5 രാവിലെ 7.30വരെ). അനൗദ്യോഗിക കണക്കെടുപ്പുകള്‍ യുഎസ് സമയം ഏകദേശം രാത്രി 9.30-10.30 (ഇന്ത്യന്‍ സമയം നവംബര്‍ 5 ന് രാവിലെ 8 മുതല്‍ രാവിലെ 9 വരെ) ആരംഭിക്കും.
കാലിഫോര്‍ണിയ: യുഎസ് സമയം നവംബര്‍ 4ന് രാവിലെ 7 മുതല്‍ രാത്രി 8വരെ (ഇന്ത്യന്‍ സമയം, രാത്രി 8.30 (നവംബര്‍ 4) മുതല്‍ രാവിലെ 9.30 (നവംബര്‍ 5). മെയില്‍-ഇന്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങുന്നതിനാല്‍ നാലിന് രാത്രി 11 മണി (ഇന്ത്യന്‍ സമയം, നവംബര്‍ 5 ന് ഉച്ചയ്ക്ക് 12.30)യോടെ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു.
മിസിസിപ്പി: സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് (5 പ്രത്യേക സീറ്റുകള്‍) തിരഞ്ഞെടുപ്പ് നവംബര്‍ 4 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ (ഇന്ത്യന്‍ സമയം, നവംബര്‍ 4ന് വൈകുന്നേരം 6.30 മുതല്‍ നവംബര്‍ 5ന് രാവിലെ 6.30വരെ). യുഎസ് സമയം രാത്രി 9 മണിയോടെ (ഇന്ത്യന്‍ സമയം, നവംബര്‍ 5-ന് രാവിലെ 8.30) ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു.
ജോര്‍ജിയ: പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജില്ലകള്‍ 2 & 3) തിരഞ്ഞെടുപ്പുകള്‍ നവംബര്‍ 4ന് രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ (ഇന്ത്യന്‍ സമയം നവംബര്‍ നാലിന് വൈകുന്നേരം 5.30 മുതല്‍ നവംബര്‍ 5 ന് രാവിലെ 5.30) നടക്കും. രാത്രി 10 മണി (ഇന്ത്യന്‍ സമയം, നവംബര്‍ 5-ന് രാവിലെ 8.30) യോടെ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു.
ടെക്‌സസ്: 18-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ് സ്‌പെഷ്യല്‍ ഇലക്ഷന്‍ ചൊവ്വാഴ്ച, നവംബര്‍ 4ന് രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ (ഇന്ത്യന്‍ സമയം നവംബര്‍ 4ന് വൈകുന്നേരം 6.30 മുതല്‍ നവംബര്‍ 5ന് രാവിലെ 6.30). രാത്രി 10 മണിയോടെ (ഇന്ത്യന്‍ സമയം നവംബര്‍ 5-ന് രാവിലെ 8:30) ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു.
America in the heat of mayor, governor elections.











