വീണ്ടും പാകിസ്ഥാനെ ചേര്‍ത്തുനിര്‍ത്തി അമേരിക്ക; പാക് എണ്ണ ശേഖരം വികസിപ്പിക്കാന്‍ ട്രംപിന്റെ കരാര്‍, ഉറ്റുനോക്കി ഇന്ത്യ

വാഷിങ്ടണ്‍: പാകിസ്താന്റെ എണ്ണ ശേഖരം വികസിപ്പിക്കാന്‍ കൂടുതല്‍ സഹായം നല്‍കുന്ന നീക്കവുമായി അമേരിക്ക. ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തി മണിക്കൂറുകള്‍ക്കകമാണ് പാകിസ്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹായം. ഇതിനായി ഒരു വ്യാപാരക്കരാറില്‍ ഒപ്പിട്ടതായി ട്രംപ് അറിയിച്ചു. യുഎസിന്റെ സഹായം കൂടിയുണ്ടെങ്കില്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് ട്രംപ് പറയുന്നത്.

” പാകിസ്താനുമായി ഞങ്ങള്‍ ഒരു കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അതുപ്രകാരം ഇരുരാജ്യങ്ങളും ചേര്‍ന്ന് പാകിസ്താന്റെ എണ്ണ ശേഖരം വര്‍ധിപ്പിക്കും. ഒരുപക്ഷേ, ഭാവിയില്‍ എന്നെങ്കിലും ഒരിക്കല്‍ പാകിസ്താന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുന്ന സാഹചര്യമുണ്ടാവാനിടയുണ്ട്”- ട്രംപ് പറയുന്നു.

More Stories from this section

family-dental
witywide