
വാഷിങ്ടന്‍: സാങ്കേതിക തകരാര്‍ മൂലം ടേക്ക് ഓഫ് റദ്ദാക്കി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം. ലാന്‍ഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടര്‍ന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് ഡെന്‍വര്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ടേക്ക് ഓഫ് റദ്ദാക്കിയത്. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരും സുരക്ഷിതരാണ്. ഒരാള്‍ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍നിന്ന് ഇറങ്ങുന്നതും ലാന്‍ഡിങ് ഗിയറില്‍ തീ പടരുന്നതും, പ്രദേശമാകെ പുക നിറയുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോകളില്‍ കാണാം.
മയാമിയിലേക്ക് പോകാന്‍ തയ്യാറെടുക്കവെ ബോയിങിന്റെ 737 മാക്‌സ് 8 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതായി വിമാനക്കമ്പനി അറിയിച്ചു. തീപിടിത്തത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എഫ്എഎ വ്യക്തമാക്കി.
Video: People evacuate American Airlines plane at Denver International Airport after wheels caught fire
— NewsWire (@NewsWire_US) July 26, 2025
pic.twitter.com/BIYuTjyDgt