
ഷാര്‍ലറ്റ് : ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് ലാന്‍ഡിംഗ് പ്രതിസന്ധി നേരിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെ റണ്‍വേയില്‍ മറ്റൊരു ചെറുവിമാനമുണ്ടായിരുന്നതിനാല്‍ വീണ്ടും പറന്നുയരേണ്ടി വരികയായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ നിന്നെത്തിയ വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നിഷേധിക്കുകയും വിമാനം 20 മിനുറ്റോളം വിമാനത്താവളത്തിന് വലംവെച്ച് പറന്നതിനെ തുടര്‍ന്നാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായത്.
ഒരു ചെറിയ വിമാനം റണ്‍വേയില്‍ പിടിച്ചിട്ടതിനാലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 938ക്ക് ലാന്‍ഡിംഗ് താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. ഇതോടെ യാത്രികര്‍ പരിഭ്രാന്തരായതായും റിപ്പോര്‍ട്ടുണ്ട്.