ഇന്ത്യൻ വിദ്യാർത്ഥിയുടെ കൈകാലുകളിൽ വിലങ്ങിട്ട് അമേരിക്കൻ ഉദ്യോഗസ്ഥർ; സംഭവത്തിൽ വിമർശനം

വാഷിം​ഗ്ടൺ: അമേരിക്കൻ പൊലീസ് ഉദ്യോ​ഗസ്ഥർ നാടുകടത്തുന്നതിനായി വിമാനത്താവളത്തിൽ എത്തിച്ച ഇന്ത്യൻ വിദ്യാർത്ഥിയെ നിലത്ത് കിടത്തി കൈകാലുകളിൽ വിലങ്ങ് അണിയിക്കുന്നതിൻ്റെ ന്യൂജേഴ്‌സിയിലെ നെവാർക്ക് എയർപോർട്ടിലെ ദൃശ്യങ്ങൾ പുറത്ത്. ഫോണിൽ ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളിൽ വൈറലായത്.

വീഡിയോയിൽ വിദ്യാർത്ഥിയോട് അധികാരികൾ കുറ്റവാളിയെ പോലെ പെരുമാറുന്നത് കാണാം. കാലുകളും കൈകളും ബന്ധിച്ച വിദ്യാർഥിയുടെ പുറകിൽ രണ്ട് ഉദ്യോ​ഗസ്ഥർ മുട്ടുകുത്തി നിൽക്കുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ന്യൂജേഴ്‌സിയിലെ നെവാർക്ക് എയർപോർട്ടിൽ വെച്ച് ഒരു ഇന്ത്യൻ പൗരന് ഉദ്യോ​ഗസ്ഥരിൽ നിന്നും ബുദ്ധിമുട്ട് നേരിടുന്നതിന്റെ വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രാദേശിക അധികാരികളുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി ഇന്ത്യൻ പ്രതിനിധിമാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രതികരിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റത്തിനെതിരായ കർശന നടപടിയുടെ ഭാ​ഗമായി 100-ലധികം ഇന്ത്യക്കാരെ തിരിച്ചയച്ചിരുന്നു. സംഭവത്തിൽ കുടിയേറ്റക്കാരെ കൈകൾ കെട്ടിയും കാലുകൾ ചങ്ങലയിട്ടതും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.

More Stories from this section

family-dental
witywide