
ഷാജി രാമപുരം
ന്യൂയോർക്ക് : തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന ആയ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ് ) നോർത്ത് ഈസ്റ്റ് റീജൻ്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു ഒത്തുകൂടൽ ന്യൂജേഴ്സി റിസോയ് റസ്റ്ററന്റിൽ (South Brunswick, 620 Georges Rd # 679, Monmouth Jn, NJ 08852) മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ നടത്തപ്പെടും.

മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ഒത്തുചേരൽ കോളജിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഇപ്പോഴും ആഴത്തിൽ വേരോടുന്ന വൈകാരികതയെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലും, മധുരമേറിയ ഓർമ്മകളിലൂടെ സഞ്ചരിക്കാനും പുതിയ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമാക്കിയുള്ളതാണന്ന് അമിക്കോസ് പ്രസിഡന്റ് സാബു തോമസ്(ചിക്കാഗോ), പിആർഒ ജിമ്മി കുളങ്ങര(ഡാലസ് ) എന്നിവർ അറിയിച്ചു.
നോർത്ത് ഈസ്റ്റ് റീജിയണിൽപ്പെട്ട എല്ലാ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ്വ വിദ്യാർത്ഥികളെയും ഈ ഒത്തുചേരൽ സംഗമത്തിലേക്ക് ക്ഷണിക്കുന്നതായി നോർത്ത് ഈസ്റ്റ് റീജണൽ കോർഡിനേറ്റർ സജി ഫിലിപ്പ് (732 829 1272) അറിയിച്ചു.
‘Amicos’ Northeast Regional Meeting to be held in New Jersey on May 10