ട്രംപ് എഫക്ടിൽ ആടിയുലഞ്ഞ് വെനസ്വേല, യുഎസ് കാര്യങ്ങൾ കടുപ്പിക്കുമ്പോൾ പണപ്പെരുപ്പം ഭീഷണി ഉയർത്തുന്നു; മഡുറോ കടുത്ത പ്രതിസന്ധിയിൽ

കാര്‍കസ്: വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ വർധിച്ചുവരുന്ന യുഎസ് സൈനിക സമ്മർദ്ദവും രാജി ആവശ്യങ്ങളും നേരിടുന്നതിനിടെ, രാജ്യത്തെ വിട്ടുമാറാത്ത സാമ്പത്തിക ദുരിതങ്ങളിലൊന്നായ പണപ്പെരുപ്പം ഭീഷണി ഉയർത്തുന്നു. വിലകൾ ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ജനങ്ങളുടെ പ്രതികരണം.
“ചോളം മാവിന് ഇന്ന് 220 ബൊളീവർ ആണെങ്കിൽ, നാളെ അത് 240 ഉം മറ്റന്നാൾ 260 ഉം ആയേക്കാം. 15 ദിവസം മുമ്പ് ഒരു ഡോളറിന് കിട്ടിയ അതേ പാക്കറ്റിന് ഇപ്പോൾ മൂന്ന് ഡോളറാണ് വില,” വെനസ്വേലൻ കറൻസിയെയും, ദിനംപ്രതിയുള്ള പ്രധാന ഭക്ഷണമായ അരേപ്പാസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവിനെയും സൂചിപ്പിച്ചുകൊണ്ട് ഹെർണാണ്ടസ് എന്നയാൾ പറഞ്ഞു.

വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നെങ്കിലും, പെന്‍റഗൺ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചതിന് ശേഷമുള്ള മൂന്ന് മാസത്തിനുള്ളിൽ, ബൊളീവറിന്‍റെ മൂല്യം യുഎസ് ഡോളറിനെതിരെ ഏകദേശം 70 ശതമാനം ഇടിഞ്ഞു. ദിവസവും ഒരു പോയിൻ്റ് എന്ന നിലയിൽ കറൻസിയുടെ മൂല്യം ചോർന്നുപോവുകയാണ്.

നിയമവിരുദ്ധമെങ്കിലും വ്യാപകമായി ഉപയോഗിക്കുന്ന ബ്ലാക്ക് മാർക്കറ്റിലും മൂല്യമിടിവ് വളരെ വലുതാണ്. ഔദ്യോഗിക നിരക്കിൽ ഒരു യുഎസ് ഡോളറിന് ഏകദേശം 231 വെനസ്വേലൻ ബൊളീവറാണ് വില. എന്നാൽ കള്ളക്കമ്പോളത്തിൽ, ഒരു ഡോളറിന് ഇതിലും ഏകദേശം മൂന്നിലൊന്ന് കൂടുതലാണ് വില. കള്ളക്കമ്പോളത്തിലെ വിനിമയ നിരക്കുകൾ പ്രസിദ്ധീകരിക്കുന്നത് വെനസ്വേലൻ സർക്കാർ നിരോധിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തിന്‍റെ ഈ വർദ്ധനവ്, ട്രംപ് ഭരണകൂടവും ഏകദേശം ഒരു പതിറ്റാണ്ടായി യുഎസ് ട്രഷറി വകുപ്പിൻ്റെ ഉപരോധത്തിലുള്ള മഡുറോ സർക്കാരും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു.

More Stories from this section

family-dental
witywide