ട്രംപിന്‍റെ രണ്ടാം വരവ്, ഇന്ത്യയുടെ യുഎസ് അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ വൻ വർദ്ധനവ്; 51 ശതമാനം വർധന

ന്യൂഡൽഹി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയതിന് ശേഷം ഇന്ത്യ അമേരിക്കയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഗണ്യമായി വർദ്ധിപ്പിച്ചതായി കണക്കുകൾ. ഇന്ത്യയുടെ ഊർജ്ജ സംഭരണ തന്ത്രത്തിൽ ഇത് കാര്യമായ മാറ്റം കുറിക്കുന്നു, മുൻ വർഷത്തെ അപേക്ഷിച്ച് ഇറക്കുമതി പകുതിയിലധികം വർദ്ധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ഊർജ്ജ വ്യാപാരത്തിലെ വർദ്ധനവിന്റെ തോത് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.

“ജനുവരി മുതൽ ജൂൺ 25 വരെയുള്ള കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യുഎസ് ക്രൂഡ് വിതരണത്തിന്റെ ഇന്ത്യയുടെ ഇറക്കുമതി 51 ശതമാനം വർദ്ധിച്ചു. (കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 0.18 ദശലക്ഷം ബാരൽ പ്രതിദിനം (mb/d) എന്നതിൽ നിന്ന് 2025 ജനുവരി മുതൽ ജൂൺ വരെ ഇത് 0.271 mb/d ആയി ഉയർന്നു).”

സമീപ മാസങ്ങളിൽ ഈ പ്രവണത കൂടുതൽ പ്രകടമാണ്. 2024-ലെ ഏപ്രിൽ-ജൂൺ പാദത്തെ അപേക്ഷിച്ച് 2025-ലെ ഇതേ പാദത്തിൽ 114 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഈ ഇറക്കുമതിയുടെ സാമ്പത്തിക മൂല്യം ഇരട്ടിയിലധികം വർദ്ധിച്ചു. 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 1.73 ബില്യൺ ഡോളറിൽ നിന്ന് 2025-26 ലെ ഇതേ കാലയളവിൽ ഇത് 3.7 ബില്യൺ ഡോളറായി ഉയർന്നു.

More Stories from this section

family-dental
witywide