
വാഷിംഗ്ടണ്‍ : പാക് കരസേനാ മേധാവി അസിം മുനീര്‍ വീണ്ടും യുഎസ് സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം മുറുകുന്നതിനിടെയാണ് പാക് പ്രതിനിധി വീണ്ടും അമേരിക്കയിലേക്ക് എത്തിയത്. രണ്ട് മാസത്തിനിടെ രണ്ടാമത്തെ തവണയാണ് പാക് സൈനിക മേധാവി യുഎസ് സന്ദര്‍ശിക്കാനൊരുങ്ങുന്നതെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ സൂചന നല്‍കുന്നതാണ് ഈ സന്ദര്‍ശനം. മാത്രമല്ല കയറ്റുമതിയിലെ താരിഫുകളെച്ചൊല്ലി യുഎസും ഇന്ത്യയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയിലാണിതെന്നതും ശ്രദ്ധേയം. പാകിസ്ഥാനുമായുള്ള വ്യാപാര കരാര്‍ പ്രകാരം ട്രംപ് തീരുവ കുറച്ചു നല്‍കിയിരുന്നു.
ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിനുള്ള ‘പിഴ’യായി ഇന്ത്യന്‍ കയറ്റുമതിയില്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്ന മറ്റ് രാജ്യങ്ങള്‍ക്കും സമാനമായ നടപടികള്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇന്ത്യക്കുമാത്രമാണ് ഇത്രയും പിഴ തീരുവയുള്ളത്.