സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ആലപ്പുഴയിലെ രോഗബാധിതനാണ് മരിച്ചത്; ജാഗ്രത തുടരുന്നു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന രഘുവിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

തലവടി പഞ്ചായത്തില്‍ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതത്തിലാക്കി. രഘുവിന്റെ രക്തപരിശോധനയില്‍ കോളറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രോഗം സ്ഥിരീകരിക്കാന്‍ വിസര്‍ജ്യ പരിശോധനാഫലം കൂടി ലഭിക്കണം. പരിശോധനാഫലം ഇന്നലെയും ലഭിക്കാത്തതിനാല്‍ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

More Stories from this section

family-dental
witywide