
ഇസ്ലാമാബാദ്: ലോകപ്രശസ്തമായ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുടെ ഭക്ഷണശാലയായ കെഎഫ്‌സി( കെന്ററക്കി ഫ്രൈഡ് ചിക്കന്‍)ക്കുനേരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധവും ആക്രമണവും. പാകിസ്ഥാനില്‍ ഉടനീളം കെഎഫ്‌സി ഫ്രൈഡ് ചിക്കന്‍ ഷോപ്പുകള്‍ക്ക് ഇപ്പോള്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതിക്രമവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലായി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഗാസയില്‍
ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കെഎഫ്‌സിയുടെ പിന്തുണയുണ്ടെന്ന ആരോപണത്തിന്റെ ചുവടുപിടിച്ചാണ് ആക്രമണം നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കെഎഫ്‌സിക്ക് ഒരു പങ്കുമില്ലെങ്കിലും പാക്കിസ്ഥാനിലെ സമരക്കാര്‍ ആക്രമണം തുടരുകയാണ്. ഈ ആഴ്ച മാത്രം പാകിസ്ഥാനില്‍ ഇരുപത് കെഎഫ്‌സി റസ്റ്റോറന്റുകള്‍ ആക്രമിക്കപ്പെട്ടു. കറാച്ചിയില്‍ രണ്ട് കടകള്‍ക്ക് തീയിട്ടു.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ സത്യത്തില്‍ കെഎഫ്‌സിക്ക് ഒരു പങ്കുമില്ല. പക്ഷേ ഇതൊന്നും പാകിസ്താനിലെ സമരക്കാര്‍ കേള്‍ക്കുന്ന മട്ടില്ല. ആരോപിച്ചാണ് ഈ ആക്രമണങ്ങള്‍ എല്ലാം നടക്കുന്നത്. അമേരിക്കയുടെയും സഖ്യകക്ഷിയായ ഇസ്രായേലിന്റെയും പ്രതീകമാണ് കെഎഫ്‌സി എന്ന് സമരക്കാര്‍ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്റ് ചെയിനുകളില്‍ ഒന്നാണ് കെഎഫ്‌സി. 150 രാജ്യങ്ങളിലായി മുപ്പതിനായിരം റസ്റ്റോറന്റുകളാണ് കമ്പനിക്കുള്ളത്.














