
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. ഫേസ്ബുക്ക് പോസ്റ്റുമായ നിർമാതാവ് ആന്റോ ജോസഫ്. എന്നാൽ ആന്റോ ജോസഫ് എന്താണ് ഉദ്ദേശിച്ചതെന്ന് പലർക്കും മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ മുഴുവൻ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ പേർസണൽ അസിസ്റ്റന്റ് ആയ ജോർജും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.
സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും,കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി എന്നായിരുന്നു… മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ജോർജ് കുറിച്ചത്.
പോസ്റ്റുകൾക്ക് താഴെ ആശംസകളും പ്രാർത്ഥനയുമായി നിരവധി പേരാണ് എത്തിയത്. പോസ്റ്റിന് താഴെ കമന്റുമായി മാല പാർവതി, സംവിധായകൻ കണ്ണൻ താമരക്കുളം തുടങ്ങിയവർ രംഗത്തെത്തി. കുറച്ച് നാളായി മമ്മൂട്ടി അഭിനയ രംഗത്ത് നിന്നും പൊതുചടങ്ങുകളിൽ നിന്നും മാറി നിൽക്കുകയായിരുന്നു.