ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണന്ന് അനുരാഗ് താക്കൂര്‍; നീല്‍ ആംസ്‌ട്രോങെന്ന് വിദ്യാര്‍ത്ഥികള്‍, പ്രസംഗത്തിന്റെ വീഡിയോയും പങ്കുവെച്ച് താക്കൂർ

ഷിംല: ദേശീയ ബഹിരാകാശ ദിനത്തില്‍ ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് ഹനുമാനാണ് ആദ്യ ബഹിരാകാശ യാത്രികന്‍ എന്ന് താക്കൂർ വ്യക്തമാക്കിയത്. അനുരാഗ് താക്കൂര്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണെന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചപ്പോൾ നീല്‍ ആംസ്‌ട്രോങ് എന്ന് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മറുപടി പറഞ്ഞപ്പോഴായിരുന്നു ഹനുമാനെന്ന് തിരുത്തിയത്.

ആദ്യ ബഹിരാകാശ സഞ്ചാരിയായി ഹനുമാനെയാണ് കരുതുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുളള നമ്മുടെ പാരമ്പര്യം, അറിവ്, സംസ്‌കാരം എന്നിവ അറിയാത്തിടത്തോളം കാലം ബ്രിട്ടീഷുകാര്‍ കാണിച്ചുതന്നത് പോലെ നാം തുടരും. അതിനാല്‍ നിങ്ങളെല്ലാവരും പാഠപുസ്തകങ്ങള്‍ക്കപ്പുറം നമ്മുടെ രാഷ്ട്രത്തെയും പാരമ്പര്യത്തെയും അറിയണം. അപ്പോള്‍ നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ കണ്ടെത്താനാകുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഹനുമാന്‍ ജിയാണ് ആദ്യ ബഹിരാകാശ യാത്രികന്‍ എന്ന അടിക്കുറിപ്പോടെ തന്റെ പ്രസംഗത്തിന്റെ വീഡിയോയും താക്കൂർ എക്‌സില്‍ പങ്കുവെച്ചു. അതേസമയം, അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരെ കനിമൊഴി എംപി രംഗത്തെത്തി.

More Stories from this section

family-dental
witywide