ട്രംപ് ഭരണകൂടത്തിന് അതിന് അധികാരമില്ല! വീണ്ടും ഫെഡറൽ അപ്പീൽ കോടതിയിൽ നിന്ന് തിരിച്ചടി, ഉദ്യോഗസ്ഥയെ പുറത്താക്കാകില്ല

വാഷിംഗ്ടൺ: യുഎസിന്‍റെ ഉന്നത പകർപ്പവകാശ ഉദ്യോഗസ്ഥയെ നീക്കം ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം ഫെഡറൽ അപ്പീൽ കോടതി തടഞ്ഞു. എക്സിക്യൂട്ടീവ് ശാഖയുടെ പുറത്താക്കലുകളും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അധികാരങ്ങളും സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് കോടതിയുടെ ഈ നടപടി. 2020ൽ ലൈബ്രേറിയൻ ഓഫ് കോൺഗ്രസ് നിയമിച്ച ഷിര പെർൽമട്ടറിനെ ട്രംപ് മെയ് മാസത്തിൽ പുറത്താക്കിയിരുന്നു. ട്രംപിന് ഇഷ്ടമല്ലാത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിപ്പോർട്ട് അവർ കോൺഗ്രസിനായി തയ്യാറാക്കിയതാണ് പുറത്താക്കലിന് കാരണമെന്ന് പെർൽമട്ടർ തന്‍റെ കേസിൽ പറയുന്നു.

ഡിസി സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിന്റെ ഒരു പാനൽ 2-1 എന്ന ഭൂരിപക്ഷത്തിൽ, പകർപ്പവകാശ രജിസ്ട്രാർ ലെജിസ്ലേറ്റീവ് ശാഖയുടെ ഭാഗമാണെന്നും അതിനാൽ സെനറ്റ് അംഗീകരിച്ച ലൈബ്രേറിയൻ ഓഫ് കോൺഗ്രസിന് മാത്രമേ അവരെ പുറത്താക്കാൻ അധികാരമുള്ളൂ എന്നും വിധിച്ചു. “കോൺഗ്രസിനെ ഉപദേശിക്കാൻ നിയമപരമായി അധികാരമുള്ള ഒരു ലെജിസ്ലേറ്റീവ് ശാഖയിലെ ഉദ്യോഗസ്ഥയുടെ പ്രവർത്തനത്തിൽ എക്സിക്യൂട്ടീവ് നടത്തിയ വ്യക്തമായ ഇടപെടൽ, അധികാര വിഭജനത്തിന്‍റെ ലംഘനമാണെന്ന് ഞങ്ങൾ കരുതുന്നു. ഇത് മുൻ കേസുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് ഡിസി സർക്യൂട്ട് ജഡ്ജി ഫ്ലോറൻസ് പാൻ ഉത്തരവിൽ വ്യക്തമാക്കി.

More Stories from this section

family-dental
witywide