
വാഷിംഗ്ടൺ: യുഎസ് ഉത്പാദന മേഖലയിൽ 100 ബില്യൺ ഡോളറിന്‍റെ പുതിയ നിക്ഷേപം പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സമ്മാനം നൽകി ആപ്പിൾ സിഇഒ ടിം കുക്ക്. ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, 24 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച പ്രത്യേക ഗ്ലാസ് ഫലകമാണ് ട്രംപിന് അദ്ദേഹം കൈമാറിയത്.
മുൻ യുഎസ് മറൈൻ കോർപ്‌സ് കോർപ്പറലായ ഒരു ഐഫോൺ ജീവനക്കാരനാണ് ഈ ഗ്ലാസ് രൂപകൽപ്പന ചെയ്തതെന്ന് ടിം കുക്ക് പറഞ്ഞു.
ഇത് കാലിഫോർണിയയിൽ നിർമ്മിച്ചതാണ്. ഈ ഗ്ലാസ് ഞങ്ങളുടെ ഉത്പാദന കേന്ദ്രത്തിൽ നിന്ന് നേരിട്ട് വന്നതാണ്. പ്രസിഡന്‍റ് ട്രംപിന് വേണ്ടി കൊത്തുപണി ചെയ്ത ഒരൊറ്റ യൂണിറ്റാണിത്. ഇപ്പോൾ ആപ്പിളിൽ ജോലി ചെയ്യുന്ന ഒരു മുൻ യുഎസ് മറൈൻ കോർപ്‌സ് കോർപ്പറലാണ് ഇത് രൂപകൽപ്പന ചെയ്തത്. ഇതിന്റെ അടിഭാഗം യൂട്ടായിൽ നിന്നുള്ളതും 24 കാരറ്റ് സ്വർണ്ണത്തിൽ തീർത്തതുമാണെന്ന് ടിം കുക്ക് പറഞ്ഞു
ഈ സമ്മാനം കൈമാറിയതിന് ശേഷം, യുഎസിലെ ആപ്പിളിന്റെ നിർമ്മാണ കേന്ദ്രം വികസിപ്പിക്കാനുള്ള നീക്കം കുക്ക് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, രാജ്യത്ത് നിർമ്മിച്ച അപൂർവ ലോഹ കാന്തങ്ങൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനവും അദ്ദേഹം അറിയിച്ചു.