2025ല്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? ഈ മൂന്നുകാര്യങ്ങള്‍ ശ്രദ്ധിക്കൂ

ന്യൂഡല്‍ഹി : 2025ല്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ നിരവധി പ്രധാന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. സ്റ്റുഡന്റ് വിസ അപേക്ഷകര്‍ക്കുള്ള പുതിയ സോഷ്യല്‍ മീഡിയ ആവശ്യകതകള്‍, മിക്ക നോണ്‍-ഇമിഗ്രന്റ് വിസകള്‍ക്കും നിര്‍ബന്ധിത 250 ഡോളര്‍ വിസ ഇന്റഗ്രിറ്റി ഫീസ്, കൂടുതല്‍ നേരിട്ടുള്ള കര്‍ശനമായ അഭിമുഖങ്ങള്‍ എന്നിവയെക്കുറിച്ച് അപേക്ഷകര്‍ കൃത്യമായി മനസിലാക്കിയിരിക്കണം.

ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തേതും സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടതാണ്. സ്റ്റുഡന്റ് വിസ അപേക്ഷകര്‍ക്ക് സോഷ്യല്‍ മീഡിയ പബ്ലിക് ആയി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥി വിസ അപേക്ഷകര്‍ (F, M, J വിസ വിഭാഗങ്ങള്‍) കോണ്‍സുലാര്‍ ഓഫീസര്‍മാരുടെ പരിശോധനയ്ക്കായി അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരസ്യമാക്കണം എന്നത് നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം വിസ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. നിങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യവും മറ്റും വിലയിരുത്തുന്ന ഡിജിറ്റല്‍ സ്‌ക്രീനിംഗിന്റെ ഭാഗമാണിത്. മാത്രമല്ല, അപേക്ഷകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ച എല്ലാ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും DS-160 ഫോമില്‍ ലിസ്റ്റ് ചെയ്യണം.

മറ്റാന്ന് വിസ ഇന്റഗ്രിറ്റി ഫീസാണ്. ഒക്ടോബര്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവിലുള്ള വിസ ചെലവുകളില്‍ 250 ഡോളര്‍കൂടി അധിക ഫീസ് ചേര്‍ക്കും. വിദ്യാര്‍ത്ഥി, സന്ദര്‍ശക, തൊഴില്‍ വിസകള്‍ ഉള്‍പ്പെടെ മിക്ക നോണ്‍-ഇമിഗ്രന്റ് വിസ വിഭാഗങ്ങള്‍ക്കും ഫീസ് ബാധകമാകും. ഇന്ത്യന്‍ അപേക്ഷകര്‍ക്കുള്ള ആകെ വിസ ചെലവ് (വിഭാഗത്തെ ആശ്രയിച്ച് ) 425 ഡോളര്‍ മുതല്‍ 473 ഡോളര്‍ വരെയാകാം.

മൂന്നാമത്തെകാര്യം വെയ്വര്‍ വ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കുന്നു എന്നതാണ്. സെപ്റ്റംബര്‍ 2 മുതലാണ് ഇത് നിലവില്‍ വരിക. അതായത്, വിസയ്ക്ക് ഇന്റര്‍വ്യൂ വേണമെന്ന വ്യവസ്ഥയില്‍ നിന്നു വളരെ കുറച്ചു അപേക്ഷകര്‍ക്കു മാത്രമേ ഒഴിവ് കിട്ടൂ. പൊതുവെ, അപേക്ഷകര്‍ യുഎസ് കോണ്‍സുലേറ്റില്‍ ഇന്റര്‍വ്യൂവിനു എത്തണം. വിസ പുതുക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ചില കേസുകളില്‍ ഇളവുണ്ടെങ്കിലും ആരെയും വിളിക്കാന്‍ കോണ്‍സുലര്‍ ഓഫീസുകള്‍ക്കു അധികാരമുണ്ട്.

More Stories from this section

family-dental
witywide