ഇസ്രയേൽ വിരുദ്ധത: അറസ്റ്റിലായ ഇന്ത്യൻ സ്കോളർ ഡോ. ബദർ ഖാൻ സൂരിക്ക് തടങ്കലിൽ നിന്ന് മോചനം

ട്രംപ് ഭരണകൂടത്തിൻ്റെ വിദേശ കോളജ് വിദ്യാർത്ഥികൾക്കെതിരായ നടപടിയിൽ അറസ്റ്റിലായ ഇന്ത്യയിൽ നിന്നുള്ള ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി സ്കോളർ ബദർ ഖാൻ സൂരിക്ക് മോചനം. ബുധനാഴ്ച ഫെഡറൽ ജഡ്ജിയുടെ വിധിയെത്തുടർന്ന് ഇമിഗ്രേഷൻ തടങ്കലിൽ നിന്ന് മോചിതനായ ഡോ. സൂരിക്ക് ആർലിങ്ടണിലെ വീട്ടിലേക്ക് മടങ്ങാം. ഡോ. സൂരിയെ നാടുകടത്താനുള്ള നടപടികൾ അടക്കം പുരോഗമിക്കുകയായിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ ആദ്യ നാളുകൾ മുതൽ രാജ്യത്തുടനീളമുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട് – അവരിൽ പലരും ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരായ കാമ്പസ് പ്രതിഷേധങ്ങളിൽ പങ്കെടുത്തവരാണ്.

കസ്റ്റഡിയിൽ നിന്ന് മോചനം നേടിയ ഏറ്റവും പുതിയ വ്യക്തിയാണ് ഖാൻ സൂരി, യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി തുർക്കിക്കാരി റുമേയ്‌സ ഓസ്‌ടർക്ക്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ പലസ്തീൻ വിദ്യാർത്ഥിയായ മൊഹ്‌സെൻ മഹ്ദാവി എന്നിവരെ നേരത്തെ മോചിപ്പിച്ചിരുന്നു.

ട്രംപ് ഭരണകൂടത്തിനെതിരെ ഖാൻ സൂരിക്ക് കാര്യമായ ഭരണഘടനാ അവകാശവാദങ്ങളുണ്ടെന്ന് തോന്നിയതിനാലാണ് അദ്ദേഹത്തെ വിട്ടയക്കുന്നതെന്ന് വിർജീനിയയിലെ അലക്സാണ്ട്രിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പട്രീഷ്യ ടോളിവർ ഗൈൽസ് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആവശ്യങ്ങളും അവർ പരിഗണിച്ചു, അദ്ദേഹം സമൂഹത്തിന് അപകടമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു.

മാർച്ച് 17 ന് വൈകുന്നേരം വിർജീനിയയിലെ ആർലിംഗ്ടണിലുള്ള തന്റെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന് പുറത്ത് മുഖംമൂടി ധരിച്ച, മഫ്ടിയിൽ എത്തിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ഖാൻ സൂരിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തെ ലൂസിയാനയിലേക്കും പിന്നീട് ടെക്സസിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്കും വിമാനത്തിൽ കൊണ്ടുപോയിരുന്നു.

ഖാൻ സൂരിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഒരു പലസ്തീൻ അമേരിക്കക്കാരിയായ ഭാര്യയ്ക്ക് ഗാസയുമായുള്ള ബന്ധവും കണക്കിലെടുത്താണ് ട്രംപ് ഭരണകൂടം അദ്ദേഹത്തിന്റെ വീസ റദ്ദാക്കിയതെന്ന് പറഞ്ഞു. ഡോ. സൂരി ഹമാസിനെ പിന്തുണച്ചതായി അവർ ആരോപിച്ചു. സൂരിയുടെ ഭാര്യ മാഫിസ് സാലിഹിൻ്റെ പിതാവ് ഒരു ദശാബ്ദത്തിലേറെയായി ഹമാസ് പിന്തുണയുള്ള ഗാസൻ സർക്കാരിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട് എന്നതായിരുന്നു മറ്റൊരു ആരോപണം.

യുഎസ് സർക്കാരിന്റെ അഭിപ്രായത്തിൽ, ഖാൻ സൂരിക്ക് “ഗാസ സർക്കാർ” എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന സംഘവുമായി കുടുംബ ബന്ധമുണ്ട്. അമേരിക്ക തീവ്രവാദ സംഘമായാണ് ഗാസസർക്കാരിനെ കാണുന്നത്.

Arrested Indian scholar Dr. Badar Khan Suri released from US immigration detention

More Stories from this section

family-dental
witywide